അമേരിക്കയില്‍ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുത്തുന്ന പുതിയ നിയമം തയാറയി. നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ഒപ്പുവയ്ക്കും. നിയമം കഴിഞ്ഞയാഴ്ച തയാറായതാണെങ്കിലും കുറ്റമറ്റതാക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുത്തുന്ന പുതിയ നിയമം തയാറയി. നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ ഒപ്പുവയ്ക്കും. നിയമം കഴിഞ്ഞയാഴ്ച തയാറായതാണെങ്കിലും കുറ്റമറ്റതാക്കണമെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
നേരത്തെ മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കുന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഫെഡറല്‍ കോടതി തടഞ്ഞതിനാലാണ് ട്രംപ് പഴുതുകളടച്ച് പുതിയ നിയമം തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.