ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ട്രംപിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ന്യൂയോർക്ക്: മുന്‍ലോക സുന്ദരി അലീസിയ മഷാഡോയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കന്‍ ജനത പരിശോധിക്കണമെന്ന ട്രംപിന്റെ വിവാദ പരാമർശത്തോടൊപ്പം ട്രംപിന്റെ പഴയ പ്ലേബോയ് വീഡിയോയും അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വിഷയമാകുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ട്രംപിന്റെ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
2000ല്‍ ചിത്രീകരിച്ച പ്ലേ ബോയ് വീഡിയോയാണ് ഇത്. നേരത്തെ ലോകസുന്ദരിപ്പട്ടം കിട്ടിയശേഷം തടിവച്ച തന്നെ പന്നിക്കുട്ടിയെന്നു വിളിച്ച് ട്രംപ് അപമാനിച്ചെന്ന് വെനസ്വേലക്കാരി അലിസിയ മഷാഡൊ വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഹിലരി ശ്രമിക്കുന്നതെന്നും മഷാഡൊ ആരാണെന്ന് അമേരിക്കൻ ജനത മനസ്സിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.