
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പബ്ലിക്ക് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ഫീസ് സൗജന്യം. മാതാപിതാക്കള്‍ 1,25,000 ഡോളര്‍ വാര്‍ഷിക വരുമാനമാണ് ഉണ്ടാക്കുന്നതെങ്കില്‍ പൂര്‍ണ്ണമായും കോളജ് വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രഖ്യാപിച്ചു. പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 9,40,000 കുടുംബങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉണ്ട്. ഇതില്‍ 1,25,000 ഡോളറിനു താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ ന്യൂയോര്‍ക്ക് കോളേജ് വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്നു പ്രഖ്യാപിച്ച ബെര്‍ണി സാന്റേഴ്സിനെ സാക്ഷി നിര്‍ത്തിയാണ് ലഗ് വാഡിയ കമ്മ്യൂണിറ്റി കോളജില്‍ ഗവര്‍ണര്‍ ചരിത്ര പ്രധാന്യ പ്രഖ്യാപനം നടത്തിയത്.
രണ്ടു വര്‍ഷം മുതല്‍ 4 വര്‍ഷം വരെ പബ്ലിക്ക് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ഫീസ് വേണ്ടെന്നു തീരുമാനിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്. അതേസമയം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ട്യൂഷന് ഫീസ് ഇടാക്കുന്ന സംസ്ഥാനമാണ് ന്യൂയോര്‍ക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.