മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും പിടിയിലായ രണ്ട് വിദേശവനിതകൾക്ക് ബഹ്റൈൻ കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു.
മനാമ: മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും പിടിയിലായ രണ്ട് വിദേശവനിതകൾക്ക് ബഹ്റൈൻ കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു. ജോലി വാഗ്ദാനം ചെയ്ത് തായ് യുവതികളെ രാജ്യത്തെത്തിച്ച് പെൺവാണിഭം നടത്തി എന്നതാണ് ഇരുവർക്കും എതിരെയുള്ള കേസ്. തടവുശിക്ഷയ്ക്ക് പുറമെ രണ്ടായിരം ദിനാർ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാകാലാവധി തീരുന്ന മുറയ്ക്ക് ഇവരെ നാടുകടത്തും.
ഇരുവരും ജോലി വാഗ്ദാനം ചെയ്ത് രാജ്യത്തെത്തിച്ച യുവതികളെ വിവിധ പ്രദേശങ്ങളിലുള്ള അപാർട്ട്മെന്റുകളിൽ പൂട്ടിയിട്ട് അപരിചിതരയ ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തിയെന്നാണു കോടതിയിൽ തെളിഞ്ഞത്. ഇങ്ങനെ ലഭിക്കുന്ന വരുമാനം കൊണ്ടാണു ഇരുവരും ജീവിച്ചിരുന്നത്. എന്നാൽ ഇരയായ യുവതികൾക്ക് ഇവർ പണമോ പ്രഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സാഹചര്യമോ നൽകിയില്ലെന്നും കോടതി കേട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.