
റിയാദ്: സൗദിയില്‍ ലൈസന്‍സില്ലാതെ ഓണ്‍ലൈനായി സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ രണ്ടു ലക്ഷം റിയാല്‍ പിഴ. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജ്വവല്ലറിക്കും പിഴ ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈനായി സ്വര്‍ണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്നക്കല്ലുകളും വില്‍പ്പന നടത്തുന്നവര്‍ക്ക് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് അറിയിച്ചത്.
എന്നാല്‍ ലൈസന്‍സുള്ള ജ്വല്ലറികളെ ഓണ്‍ലൈനായി സ്വര്‍ണ്ണാഭരണങ്ങള്‍ വിപണനം നടത്തുന്നതിന് അനുവദിക്കും. ഓണ്‍ലൈനായി വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ തൂക്കം പരിശോധിച്ചു ഉറപ്പു വരുത്തുന്നതിന്, ഉപഭോക്താവിന് കൈമാറേണ്ടത് ജ്വവല്ലറിയില്‍ വെച്ചായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.
വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ആഭരണ നിര്‍മ്മാണ- വില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികള്‍ക്ക് തൊണ്ണൂറായിരം റിയാല്‍ പിഴയും നടത്തിപ്പുകാര്‍ക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.