Currency

കുവൈത്തില്‍ കോടതികളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, January 23, 2019 12:41 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോടതികളിലെ ടൈപ്പിസ്റ്റു തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. ആദ്യഘട്ടത്തില്‍ 581 സ്വദേശികള്‍ക്കു നിയമനം നല്‍കാനാണ് നീതിന്യായമന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ സ്വകാര്യ കരാര്‍ കമ്പനിയിലെ ഈജിപ്തുകാരാണ് കോടതി വ്യവഹാരങ്ങളുടെ ബന്ധപ്പെട്ട കരട് വിധികളും ഉത്തരവുകളും അറബിയില്‍ ടൈപ്പ് ചെയ്യുന്നത്.

സ്വദേശിവത്കരണ ഭാഗമായി ഇവര്‍ക്ക് പകരം ആദ്യ ഘട്ടത്തില്‍ 581 സ്വദേശികളെ നിയമിക്കാനാണ് നീതിന്യായ മന്ത്രായത്തിന്റെ പദ്ധതി. സിവില്‍ സര്‍വിസ് കമ്മീഷനാണ് ഈ തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. ടൈപ്പ് ചെയ്തശേഷം പ്രധാന ജഡ്ജിയും സെക്രട്ടറിയും ഒപ്പു വെക്കുന്നതോടെയാണ് വിധികള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവരിക. അപ്പീല്‍ കൊടുക്കുകപോലുള്ള തുടര്‍ നടപടികള്‍ക്കും വിധികള്‍ നിശ്ചിത സമയത്തിനകം ഉത്തരവായി ഇറങ്ങേണ്ടതുണ്ട്.

അതേസമയം, നിലവില്‍ തന്നെ ഏറെ തിരക്കുള്ള ടൈപ്പിങ് സെക്ഷനില്‍ ജോലി പരിചയമില്ലാത്ത സ്വദേശികള്‍ നിയമിക്കപ്പെടുന്നതോടെ ജോലിയുടെ വേഗക്കുറവ് നടപടിക്രമങ്ങളെ ബാധിക്കുമെന്ന ആശങ്ക നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടു വെക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x