Currency

യുഎസ് സിറ്റിസണ്‍ഷിപ്പ്: അപേക്ഷാഫീസില്‍ വന്‍വര്‍ധനവിന് തീരുമാനം

സ്വന്തം ലേഖകന്‍Saturday, December 21, 2019 11:18 am

വാഷിംഗ്ടണ്‍: അമേരിക്ക പൗരത്വ അപേക്ഷ ഫീസില്‍ വര്‍ധന വരുത്തുന്നു. 61 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ 640 ഡോളര്‍ ഇടാക്കുന്ന ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ 1170 ഡോളര്‍ ആയി ഉയരും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച റസല്യൂഷന്‍ ഫഡറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായസ്വരൂപം നടത്തിയിരുന്നു.

ഡിഎസിഎ പ്രോഗ്രാം അപേക്ഷാ ഫീസ് 495 ല്‍ നിന്നും 765 ആയും, എല്‍ വണ്‍ വിസക്ക് 460ല്‍ നിന്നും 815 ആയി വര്‍ദ്ധിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x