
വാഷിങ്ടണ്‍: ആദ്യമായി ഹിജാബ് ധരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്ത അമേരിക്കന്‍ വംശജ ഇബ്തിഹാജ് മുഹമ്മദിനെ കാരണം വ്യക്തമാക്കാതെ രണ്ട് മണിക്കൂര്‍ യു.എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി ആരോപണം. ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്കാണോ വിമാനത്താവള അധികൃതരുടെ ഈ നടപടിക്ക് കാരണമെന്ന് വ്യക്തമല്ല.
അതേസമയം മതപരമായ വിവേചനമാണ് തന്നെ തടഞ്ഞുവെക്കാന്‍ കാരണമെന്ന് ഉറപ്പാണെന്ന് ഇബ്തിഹാജ് ആരോപിച്ചു. ഒളിമ്പിക്സില്‍ ആദ്യമായി മെഡല്‍ നേടുന്ന മുസ്ലിം അമേരിക്കന്‍ വനിത കായികതാരം കൂടിയായ ഇബ്തിഹാജ് 2016ലെ റിയോ ഒളിമ്പിക്സില്‍ വാള്‍പയറ്റ് വിഭാഗത്തിലാണ് വെങ്കല മെഡല്‍ നേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.