അബുദാബി: യുഎഇയുടെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തിരഞ്ഞെടുക്കപ്പെടുന്ന വിദേശികള്‍ക്കു പൗരത്വം നല്‍കാനാണ് തീരുമാനം. വിദേശ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്‍മാര്‍, എഴുത്തുകാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു യുഎഇ പൗരത്വം അനുവദിക്കും. പൗരത്വം സംബന്ധിച്ച നിയമ ഭേദഗതി യുഎഇ അംഗീകരിച്ചു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. നിലവില്‍ നിരവധി മലയാളികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭ്യമായിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പുതിയ പ്രതിഭകളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.