
റിയാദ്: ബാങ്കുകള്‍ ഈടാക്കുന്ന ഫീസ്, കമീഷന്‍ എന്നിവക്ക് ഉയര്‍ന്ന പരിധി നിശ്ചയിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് തീരുമാനം. ഭവന വായ്പക്കു പുറമെ ക്രെഡിറ്റ്കാര്‍ഡുകളിലെ ലേറ്റ് ഫീ ഉള്‍പ്പെടെ റീട്ടെയില്‍ ഉപഭോക്തൃ ബാങ്കിങ്ങ് സേവനങ്ങള്‍ക്കാണ് സെന്‍ട്രല്‍ ബാങ്ക് ഉയര്‍ന്ന പരിധി നിര്‍ണയിച്ചത്. ബാങ്കുമായി ബന്ധപ്പെട്ട 43 തരത്തിലുള്ള നിരക്കുകള്‍ക്ക് ഫീസ് പരിധി ബാധകമായിരിക്കും.
എണ്ണയിതര സമ്പദ് ഘടനക്ക് ഊര്‍ജം പകരുന്നതോടൊപ്പം പ്രവാസികള്‍ക്ക് പ്രോല്‍സാഹനം പകരാനും നടപടി ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ യു.എ.ഇ സ്വീകരിച്ചു വരുന്ന ബഹുമുഖ നടപടികളുടെ തുടര്‍ച്ചയാണ് ഈ നീക്കവും. എണ്ണയിതര സമ്പദ് ഘടനക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.