Currency

യുഎഇയില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Friday, December 28, 2018 11:55 am

അബൂദബി: പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് യുഎഇയിലെ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്എഎച്ച്ആര്‍) ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അതോറിറ്റിയുടെ ട്വീറ്റ്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി രണ്ടുമുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x