Currency

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ്; അറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്വന്തം ലേഖകന്‍Sunday, January 24, 2021 12:24 pm

അബുദാബി: കോവിഡ് വാക്‌സീന്‍ എടുക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ 14 ദിവസം ഇടവിട്ട് സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം ആരോഗ്യ കാരണങ്ങളാല്‍ വാക്‌സീന്‍ എടുക്കാന്‍ സാധിക്കാത്തവരുടെ പിസിആര്‍ ടെസ്റ്റിനുള്ള തുക മന്ത്രാലയം വഹിക്കും.

നേരത്തേ അധ്യാപകര്‍ക്കും 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പിസിആര്‍ ടെസ്റ്റിനു മന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ആഴ്ചയില്‍ ഒരിക്കലും ഷോപ്പിങ് മാള്‍, റസ്റ്ററന്റ്, കോഫി ഷോപ്പ് തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 2 ആഴ്ചയില്‍ ഒരിക്കലും കോവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന് ഫെഡറല്‍ അതോറിറ്റി പോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചിരുന്നു. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാരുകളും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കോവിഡ് മാനദണ്ഡം പാലിക്കാത്തവരുടെ ശമ്പളം കുറയ്ക്കാനും പദ്ധതിയുണ്ട്. നിയമലംഘകര്‍ക്കു ആദ്യ 2 തവണ രേഖാമൂലം മുന്നറിയിപ്പു നല്‍കും. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കും. 3 മുതല്‍ 5 ദിവസത്തെ ശമ്പളമാകും കുറയ്ക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x