
ന്യൂഡല്‍ഹി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസി മൊബൈല്‍ ആപ്പ് തയ്യാറാക്കി. ‘UAE Embassy New Delhi’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ നഷ്ടമായാല്‍ സഹായമെത്തിക്കാനും പ്രശ്‌നബാധിത സ്ഥലങ്ങളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകള്‍ നല്‍കാനുമുള്ള സൗകര്യത്തോടുകൂടിയതാണ്.
യു.എ.ഇയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, യാത്ര സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയൊക്കെ ഈ ആപ്പ് വഴി അറിയാന്‍ കഴിയും. തിരുവനന്തപുരത്തും ന്യൂഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്ന യുഎഇ എംബസികളില്‍ പോകാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ ആപ് ഉപയോഗിക്കാം. ആപ് വരുന്നതോടെ കൂടുതല്‍ പേരിലേക്ക് വിവരങ്ങള്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.