Currency

ഇന്ത്യക്കാര്‍ക്ക് വേണ്ടി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി യു.എ.ഇ എംബസി

സ്വന്തം ലേഖകന്‍Wednesday, December 6, 2017 9:13 am

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വേണ്ടി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി ഇന്ത്യയിലെ യു.എ.ഇ എംബസി. ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കും ഈ ആപ്പ് എന്ന് ഗള്‍ഫ് നേഷന്‍സ് അംബാസിഡര്‍ അഹ്മദ് അല്‍ബാന വ്യക്തമാക്കി.

ഡിജിറ്റല്‍ ഇന്ത്യക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഈ മിഷന്‍ തങ്ങളുടെ വിവിധ സേവനങ്ങളെ ഇലക്ട്രോണിക് സംവിധാനത്തില്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ കഴിയുമെന്ന് പറയുന്നു. എംബസി ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലുമായി 2 അപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റസ് എംബസി എന്ന പേരിലാണ് ആപ്പ് ഉള്ളത്.

ഇന്ത്യയിലെത്തുന്ന യുഎഇ സ്വദേശികള്‍ക്കും യുഎഇ സന്ദര്‍ശിക്കാനും ജോലിക്കായും എത്തുന്ന ഇന്ത്യക്കാര്‍ക്കും ഉപകാരപ്രദമായ വിവിധ സേവനങ്ങളടങ്ങിയ വിവരങ്ങളാണ് ഈ ആപ്പ് നല്‍കുന്നത്. ഇന്ത്യക്കാര്‍ക്ക് വിസ, അറ്റസ്‌റ്റേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലതാമസം കൂടാതെയും പ്രയാസം കൂടാതെയും ചെയ്യുന്നതിന് വേണ്ട വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണെന്ന് യു.എ.ഇ എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x