Currency

എമിറേറ്റ് റെയില്‍ പദ്ധതിയുമായി യുഎഇ

സ്വന്തം ലേഖകന്‍Friday, March 2, 2018 8:06 am

അബുദബി: യുഎഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് റെയില്‍ പദ്ധതി ഒരുക്കുന്നത് ആലോചനയില്‍. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് റെയില്‍വെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

പാതുജനങ്ങള്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമലക്ഷ്യം. നിലിവല്‍ യുഎഇയില്‍ റെയില്‍വെ ലൈന്‍ ഉണ്ടെങ്കിലും ചരക്ക് നീക്കത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. റെയില്‍വെ പാത സ്ഥാപിക്കല്‍ നടത്തിപ്പ് എന്നിവക്കായി നിയമനിര്‍മ്മാണം നടത്തുന്നത് സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു.

അബുദബിയിലെ റുവൈസിലേക്ക് എണ്ണപ്പാടങ്ങളില്‍ നിന്നും സള്‍ഫര്‍ എത്തിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഇത്തിഹാദ് റെയില്‍ രാജ്യമെമ്പാടും ഉപയോഗപ്പെടുത്താനും ജിസിസി രാജ്യങ്ങളെ ആകെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ദുബായിലേക്കും അലൈനിലേക്കും പാത ദീര്‍ഘിപ്പിക്കാനുള്ള ഇത്തിഹാദ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉപേക്ഷിച്ചതായി അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x