Currency

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് യു.എ.ഇ എക്‌സേഞ്ച് വെബ്‌സൈറ്റും മൊബൈല്‍ ആപ്പും തുടങ്ങി

സ്വന്തം ലേഖകന്‍Thursday, November 9, 2017 11:23 am

ഈ മൊബൈല്‍ ആപ്പിലോ വെബ്‌സൈറ്റിലോ (http://ae.uaeexchange.com) ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ യു.എ.ഇയില്‍നിന്ന് ലോകത്തെവിടേക്കും ഓണ്‍ലൈനില്‍ പണമയയ്ക്കാവുന്നതാണ്.

 

അബൂദബി: ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുന്നതിന് യു.എ.ഇ എക്‌സേഞ്ച് വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനം തുടങ്ങി. ഈ മൊബൈല്‍ ആപ്പിലോ വെബ്‌സൈറ്റിലോ (http://ae.uaeexchange.com) ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ യു.എ.ഇയില്‍നിന്ന് ലോകത്തെവിടേക്കും ഓണ്‍ലൈനില്‍ പണമയയ്ക്കാവുന്നതാണ്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് ഈ സാങ്കേതിക കുതിപ്പിന് വഴിയൊരുക്കിയത്. ബാങ്ക് അക്കൗണ്ടിന് പുറമെ ലോകത്തെ 165 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തോളം പേ-ഔട്ട് ലൊക്കേഷനുകളിലേക്കും ഇതുവഴി പണമയയ്ക്കാം.

ഇടപാടിന്റെ പുരോഗതി മനസിലാക്കാനുള്ള ട്രാക്കര്‍ ഓപ്ഷനും എസ്.എം.എസ്, ഇമെയില്‍ സംവിധാനങ്ങളും ഇതില്‍ ഉണ്ട്. ഏറ്റവുമടുത്തുള്ള യു.എ.ഇ എക്‌സ്‌ചേഞ്ച് ശാഖകളുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയാണ് പുതിയ ആപ്പ് തയാറാക്കിയിരിക്കുന്നത്. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ലഭ്യമാകുന്ന ഈ മൊബൈല്‍ ആപ്പ് സമ്പൂര്‍ണ സുരക്ഷിതമാണെന്നും യു.എ.ഇ എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x