
ദുബായ്: യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ നാട്ടിലാണെങ്കില്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അടിയന്തരഘട്ടങ്ങളില്‍ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.
മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോഓപറേഷന്റെ www .mofaic. gov.ae എന്ന വെബ്‌സൈറ്റിലാണ് പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി തവജുതി റെസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചു. പ്രവാസികള്‍ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റിലെ സര്‍വീസസ് എന്ന വിഭാഗത്തില്‍ വ്യക്തിഗത സേവനം അഥവാ ഇന്‍ഡിവ്യൂജല്‍ സര്‍വീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇതില്‍ ക്ലിക്ക് ചെയ്താല്‍ പേര്, എമിറേറ്റ്‌സ് ഐഡി നമ്പര്‍, നാട്ടിലെ മൊബൈല്‍ നമ്പര്‍, യുഎഇയിലുള്ള ബന്ധുവിന്റെ നമ്പര്‍, കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അടിന്തിര സാഹചര്യത്തില്‍ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.
നാട്ടിലുള്ള യു.എ.ഇ റെസിഡന്‍സ് വിസക്കാരായ പ്രവാസികള്‍ക്ക് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക… https://www.mofaic.gov.ae/en/services/twajudi-resident
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.