Currency

മിനി വാനുകള്‍ക്ക് വിലക്കുമായി യു.എ.ഇ

സ്വന്തം ലേഖകന്‍Sunday, May 12, 2019 11:45 am

അബൂദബി: യു.എ.ഇയില്‍ മിനി വാനുകള്‍ക്ക് വിലക്ക് വരുന്നു. ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് മിനിവാനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. യു.എ.ഇ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 സീറ്റുള്ള മിനി ബസുകള്‍ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിന് നിരോധം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

മിനി വാനുകളില്‍ ആളെകയറ്റി കൊണ്ടുപോകുന്നത് 2023 മുതല്‍ നിയമവിരുദ്ധമാക്കും. 2021 മുതല്‍ ഇത്തരം വാഹനങ്ങള്‍ സ്‌കൂള്‍ ബസുകളായി ഉപയോഗിക്കാനും അനുവദിക്കില്ല. റോഡ് സുരക്ഷ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം. യാത്രക്കാരെ കയറ്റികൊണ്ടുപോകുന്ന വാഹനമായി മിനിവാനുകള്‍ ഉപയോഗിക്കുന്നതിന് നാലുവര്‍ഷത്തിനകം നിരോധം നിലവില്‍വരും. രണ്ടുവര്‍ഷത്തിനകം 2021ല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനും മിനിവാനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.

15 സീറ്റുള്ള വാഹനങ്ങള്‍ക്കും പിക്കപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അബൂദബി പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x