
റിയാദ്: നാല്പത്തിയഞ്ചാം ദേശീയ ദിനം ആഘോഷിക്കുന്ന യുനൈറ്റഡ് അറബ് എമിറേസിന് ആദരമര്‍പ്പിച്ച് പ്രവാസി മലയാളിയായ സുള്‍ഫിക് സംഗീത ആല്‍ബം പുറത്തിറക്കി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി ചിത്രീകരിച്ച വീഡിയോ ആല്‍ബത്തിന്റെ ഈരടികള്‍ ഇംഗ്ലീഷ് അറബിക് ഭാഷകളിലാണ് തയാറാക്കിയത്. ‘സുള്‍ഫിക്ക് ദുബായി ഡേയ്സ് ‘ എന്ന പേരിലാണ് മ്യൂസിക് വീഡിയോ ആല്‍ബം. ടര്‍ക്കിഷ് കമ്പനിയായ എംഎന്‍ജി ഗുനാലില് ആര്.ടിഎ പ്രോജക്ട്സിന്റെ ട്രാഫിക് സേഫ്റ്റി മാനേജറായി ജോലി ചെയ്യുകയാണ് സുള്‍ഫിക്.
വിവിധ മലയാള സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ റെനിന് ഗൗതമാണ് യുഎഇ ദേശീയ ദിന ഭാഗമായുള്ള ഗാനം ചിട്ടപ്പെടുത്തിയത്. വീഡിയോ നിര്‍മ്മിച്ചതും, പാടിയതും ഇംഗ്ലീഷിലെ വരികളൊരുക്കിയതും സുള്ഫിക്കാണ്. ക്യാമറ കൈകാര്യം ചെയ്തത് മണി കൂക്കിളാണ്. ടോണി ടോമാണ് ദുബായി ഡേയ്സിന്റെ ദൃശ്യമികവിന് പിന്നില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.