Currency

ദാനധര്‍മം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമം യു.എ.ഇയില്‍

സ്വന്തം ലേഖകന്‍Saturday, May 19, 2018 1:58 pm

 

അബൂദബി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദാനധര്‍മം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകത്തെ ആദ്യ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമം യുഎഇയില്‍ വരുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ജനപങ്കാളിത്തം, സാമൂഹിക ഐക്യദാര്‍ഢ്യം എന്നിവക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള നിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കി.

രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ മാനവസേവന പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹം, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, അടിസ്ഥാനസൗകര്യ പ്രോജക്ടുകള്‍, ഭവന ശുദ്ധജല പദ്ധതികള്‍ എന്നിവക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് നിയമം വിഭാവന ചെയ്തിരിക്കുന്നത്.

യു.എ.ഇയിലും ലോകത്തും എന്‍ഡോവ്മന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മികച്ച നിയമ സാഹചര്യം ഒരുക്കുക എന്നത് നിയമത്തിന്റെ പ്രധാന ലക്ഷ്യമാണ്. വിവിധ സാമൂഹിക-ശാസ്ത്രീയ-സാംസ്‌കാരിക-പാരിസ്ഥിതിക മേഖലകളില്‍ എന്‍ഡോവ്മന്റുകളുടെ പ്രയോജനം ലഭ്യമാക്കാനും നിയമം ഉദ്ദേശിക്കുന്നു. എന്‍ഡോവ്മന്റിന്റെം നിര്‍വചനവും വ്യത്യസ്ത തരം എന്‍ഡോവ്മന്റുകളും വ്യക്തമാക്കുന്ന നിയമം 40 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x