കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ 27% വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് 2011ല്‍ 11.55 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2016 ആയപ്പോഴേക്കും 14.70 ലക്ഷമായി.
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി മാനവവിഭവ ശേഷി-സ്വദേശി വല്‍ക്കരണ മന്ത്രാലയം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ 27% വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് 2011ല്‍ 11.55 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2016 ആയപ്പോഴേക്കും 14.70 ലക്ഷമായി.
2011ല്‍ സ്വകാര്യ സാങ്കേതിക മേഖലയില്‍ 98,000 ജോലിക്കാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1.61 ലക്ഷമായി ഉയര്‍ന്നു. സാങ്കേതിക ജോലിക്കാരെ ആകര്‍ഷിക്കുന്ന വിവിധ പദ്ധതികള്‍ രാജ്യം ആവിഷ്‌കരിച്ചതിന്റെ ഫലമായാണ് ഈ വര്‍ധന. അതേസമയം അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറച്ചു തൊഴില്‍മേഖല കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് അഞ്ചുവര്‍ഷത്തിനിടെ മന്ത്രാലയം പ്രാബല്യത്തിലാക്കിയത്.
യുഎഇ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളില്‍ 49 ശതമാനവും ദുബായ് എമിറേറ്റിലാണുള്ളത്. 29.61 ശതമാനമുള്ള തലസ്ഥാന എമിറേറ്റാണ് രണ്ടാം സ്ഥാനത്ത്. ഷാര്‍ജയാണ് മൂന്നാം സ്ഥാനത്ത്, 11.57%.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.