
റിയാദ്: സൗദിയും യു.എ.ഇയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. ‘അബീര്‍’ എന്നാണ് കറന്‍സിയുടെ പേര്. ഇരു രാജ്യങ്ങളും തമ്മിലെ ഇടപാടുകള്‍ക്കാണ് ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമായ കറന്‍സി ഉപയോഗിക്കുക.
സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് അബീര്‍ എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ധനവിനിമയത്തിനായിരിക്കും തുടക്കത്തില്‍ ഈ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. സംവിധാനം നിലവില്‍ വന്ന ശേഷം ഇതിന്റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാനാണ് തീരുമാനം.
യു.എ.ഇ- സൗദി ധനവിനിമയത്തിന്റെ ചെലവ് കുറച്ച് ഫലപ്രദമാക്കുകയാണ് അബീറിന്റെ പ്രാഥമിക ലക്ഷ്യം. യു.എ.ഇയിലെയും സൗദിയിലെയും തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ക്ക് മാത്രമായിരിക്കും ഇതില്‍ ഇടപാടുകള്‍ സാധ്യമാവുക. സാങ്കേതിക പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെങ്കില്‍ നിയമനിര്‍മാണം നടത്തുകയും കൂടുതല്‍ ഇടപാടുകള്‍ ഇതുവഴിയാക്കുകയും ചെയ്യുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.