
അബുദാബി: രാജ്യത്തെ വിസ നിയമങ്ങള്‍ ഉദാരമാക്കുന്നു. അബുദാബിയില്‍ വിദേശ കമ്പനികളെ വന്‍ തോതില്‍ ആകര്‍ഷിക്കാനാണ് വിസ നിയമങ്ങള്‍ ഉദാരമാക്കുന്നത്. എല്ലാ മേഖലയിലും വിദേശികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാകും.ഇത് സംബന്ധിച്ച് അബുദാബി എക്സി. കൗണ്‍സിലും യു എ ഇ മന്ത്രിസഭയും ധാരണയിലെത്തി.
ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യത്തിന് മനുഷ്യവിഭവശേഷി, സ്വദേശി വല്‍കരണ മന്ത്രാലയം 11 തദ്ബീര്‍ സെന്ററുകള്‍ ആരംഭിച്ചു. അബുദാബിയില്‍ രണ്ട്, ദുബായില്‍ നാല്, ഷാര്‍ജയിലും ഫുജൈറയിലും ഒന്നുവീതം, അജ്മാനില്‍ മൂന്ന് എന്നിങ്ങനെയാണു പുതിയ സെന്ററുകള്‍ ആരംഭിച്ചത്. ഈ വര്‍ഷം അവസാനത്തോടെ 14 സെന്ററുകള്‍കൂടി ആരംഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളെ ലഭ്യമാക്കാനുള്ള നിരക്കുകളും കുറച്ചു.
ഗാര്‍ഹികത്തൊഴിലാളി നിയമനം സംബന്ധിച്ച് ഇന്ത്യ, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങളുമായി മന്ത്രാലയം ധാരണപത്രത്തില്‍ ഒപ്പിട്ടു. ഫിലിപ്പീന്‍സ് തൊഴിലാളിയെ യുഎഇയില്‍കൊണ്ടുവരാന്‍ ചെലവ് 20,000 ദിര്‍ഹത്തില്‍നിന്ന് 12,000 ദിര്‍ഹമായി കുറച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.