Currency

ശൈത്യകാലം വിടപറയുന്നു; ഇനി ചൂടുകാലം

സ്വന്തം ലേഖകന്‍Saturday, March 3, 2018 10:46 am

അബുദബി: രാജ്യത്തെ ശൈത്യകാലം യുഎഇയോട് വിടപറയുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും രാജ്യത്ത് തണുപ്പ് തുടരുക എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന. രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്.

എന്നാല്‍ അടുത്ത രണ്ട് മാസക്കാലം കടുത്ത ചൂടിന് സാധ്യതയില്ല. മെയ് മുതല്‍ ചൂട് വര്‍ധിച്ചു തുടങ്ങുകയും സെപ്തംബര്‍ പകുതി വരെ കൊടും ചൂടിന്റെയും ഉഷ്ണത്തിന്റെയും നാളുകളുമായിരിക്കും. ഇത്തവണ അതിശൈത്യത്തിലൂടെ കടന്നുപോകാതെയാണ് യുഎഇയുടെ ശൈത്യകാലം വിടപറയുന്നത്. യുഎഇയിലെ ഏറ്റവും വലിയ കൊടുമുടിയായി ജബല്‍ ജയ്സില്‍ ഇത്തവണ മൈനസ് ഡിഗ്രി താപനില രേഖപ്പെടുത്തിയില്ല.

മുന്‍ വര്‍ഷങ്ങളില്‍ ജബല്‍ ജയ്സിന് മുകളിലെ മഞ്ഞുവീഴ്ച നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചപ്പോള്‍ ജബല്‍ ജയ്സില്‍ ഇത്തവണ മഞ്ഞുവീഴ്ച ഉണ്ടായില്ല. അതേസമയം ഈ ശൈത്യകാലവും വലിയ ആഘോഷത്തോടുകൂടിയാണ് യുഎഇയിലെ പ്രവാസികള്‍ ആസ്വദിച്ചത്. റാസല്‍ഖൈമയിലേയും ഫുജൈറയിലേയും എല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വാരാന്ത്യങ്ങളില്‍ വലിയ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x