Currency

സൗദിയിൽ യൂബർ, കരീം ടാക്സി കമ്പനികളിൽ വിദേശ ഡ്രൈവർമാർക്ക് വിലക്ക്

സ്വന്തം ലേഖകൻMonday, October 3, 2016 7:29 am

സൗദി അറേബ്യയിൽ യൂബർ, കരീം ടാക്സി കമ്പനികളുടെ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തം വാഹനം ഉപയോഗിച്ച് ടാക്സി സർവ്വീസ് നടത്തുന്നതിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു.

റിയാദ്: സൗദി അറേബ്യയിൽ യൂബർ, കരീം ടാക്സി കമ്പനികളുടെ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തം വാഹനം ഉപയോഗിച്ച് ടാക്സി സർവ്വീസ് നടത്തുന്നതിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു. സൗദിവത്കരണത്തിന്റെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസങ്ങൾ സൃഷ്ടിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം യൂബർ, കരീം കമ്പനികൾക്ക് കീഴിൽ അവരുടെ സ്പോൺസർഷിപ്പിൽ തൊഴിലിലേർപ്പെടുന്നവർക്ക് തൽക്കാലത്തേക്ക് ടാക്സി സർവ്വീസ് നടത്തുന്നതിന് വിലക്ക് ഉണ്ടായിരിക്കില്ല.

സര്‍വ്വീസ് നടത്തുന്നത് സൗദി ട്രാന്‍സ്പോര്‍ട്ടേഷന്‍ മന്ത്രാലയം നടപ്പിലാക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ തുര്‍്ക്കി തുഐമി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x