Currency

മക്ക ഹറമില്‍ തണല്‍ കുടകള്‍ സ്ഥാപിക്കുന്ന പദ്ധതി നീട്ടിവെച്ചതായി അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, January 16, 2020 12:09 pm

മക്ക: മക്ക ഹറമില്‍ തണല്‍ കുടകള്‍ സ്ഥാപിക്കുന്ന പദ്ധതി തല്‍ക്കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് വെയിലനുഭവിക്കാതെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാന്‍ സഹായകരമാകും വിധം മതാഫില്‍ കുടകള്‍ സ്ഥാപിക്കുവാനായിരുന്നു പദ്ധതി. കുടകള്‍ സ്ഥാപിക്കുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പദ്ധതി നീട്ടിവെച്ചത്.

ജര്‍മ്മിനിയില്‍ നിര്‍മ്മിച്ച കുടകളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനാല്‍ ഉല്‍പാദിപ്പിച്ച രാജ്യത്തേക്ക് തന്നെ തിരിച്ചയച്ചതായും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x