Currency

ഉംറ ഇ-വിസ സര്‍വീസ് വിപുലമാക്കുന്നു; കോണ്‍സുലറ്റില്‍ പോവാതെ നടപടികള്‍ പൂര്‍ത്തിയാക്കാം

സ്വന്തം ലേഖകന്‍Friday, November 30, 2018 12:31 pm

റിയാദ്: ഓണ്‍ലൈന്‍ വഴിയുള്ള ഉംറ വിസ സര്‍വീസ് സംവിധാനം വിപുലമാക്കാനുള്ള സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ഗ്രൂപ്പുകള്‍ക്ക് നേരിട്ട് ഉംറ വിസ ലഭ്യമാക്കി വ്യക്തികള്‍ക്കായുള്ള വിസ നടപടികള്‍ എളുപ്പമാക്കുന്നതാണ് പദ്ധതി. വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇ-വിസ സംവിധാനം വിപുലീകരിക്കുന്നത്. ഇതോടെ ഉംറ വിസ നടപടികള്‍ എളുപ്പമാക്കാനും കൂടുതല്‍ ആളുകളെ സ്വീകരിക്കാനുമാകും. ഹജ്ജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വിസാനാണ് ഇക്കാര്യം അറിയിച്ചത്.

വ്യക്തിഗത വിസക്കായുള്ള ഇ-സംവിധാനം വികസിപ്പിക്കുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി കോണ്‍സുലേറ്റില്‍ പോവാതെ തന്നെ വിസ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. ഇ-സംവിധാന വിപുലീകരണത്തിന്റെ മുന്നോടിയായി ജിദ്ദയില്‍ കഴിഞ്ഞ ദിവസം ശില്‍പശാല നടന്നിരുന്നു. 2030 ഓടെ വര്‍ഷത്തില്‍ 30 ദശലക്ഷം ഉംറ തീര്‍ഥാടകരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x