Currency

ഉംറ സീസണ്‍ അവസാനിക്കുന്നു; അപേക്ഷകള്‍ ഇനി ഹജ്ജിന് ശേഷം

സ്വന്തം ലേഖകന്‍Friday, June 29, 2018 11:34 am

ജിദ്ദ: ഹജ്ജിന് മുന്നോടിയായി ഈ വര്‍ഷത്തെ വിദേശികള്‍ക്കുള്ള ഉംറ അപേക്ഷ സ്വീകരിക്കുന്നത് അവസാനിച്ചു. ഹജ്ജിന് മുന്നോടിയായാണ് ഉംറ സീസണ്‍ അവസാനിക്കുന്നത്. ഇന്ന് വരെ സ്വീകരിച്ച വിസാ അപേക്ഷകള്‍ നാളത്തോടെ വിതരണം ചെയ്ത് തീര്‍ക്കും. സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഇനി പൂര്‍ണമായും ഹജ്ജിന്റെ പ്രവര്‍ത്തനത്തിലേക്ക് നീങ്ങും.

വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസണ്‍ ദീര്‍ഘിപ്പിച്ചിരുന്നു. അതിനാല്‍ താരതമ്യേന ദൈര്‍ഘ്യമേറിയ സീസണാണ് ഈവര്‍ഷം. വിദേശങ്ങളിലെ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിനമായിരുന്നു ഇന്ന്. നാളെ ഓഫീസ് സമയം അവസാനിക്കുന്നതു വരെ അപേക്ഷകളില്‍ വിസകള്‍ അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x