ഇന്‍ഷൂര്‍ ചെയ്യുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ കൃത്യമായി ഇന്‍ഷൂറന്‍സ് കമ്പനികളെ നേരിട്ട് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപേക്ഷാഫോറം ഏകീകരിക്കുന്നത്.
റിയാദ്: രാജ്യത്തെ നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നതിന് പൂരിപ്പിക്കേണ്ട അപേക്ഷാഫോറം ഏകീകരിക്കാന്‍ കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സഭയുടെ തീരുമാനം. ഇന്‍ഷൂര്‍ ചെയ്യുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ കൃത്യമായി ഇന്‍ഷൂറന്‍സ് കമ്പനികളെ നേരിട്ട് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപേക്ഷാഫോറം ഏകീകരിക്കുന്നത്.
സ്വദേശികൾക്കൊപ്പം വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മെഡിക്കൽ ഇൻഷുറൻസ് സൗദി നേരത്തെ നിർബന്ധമാക്കിയിരുന്നു. പലപ്പോഴും ജോലിക്കാര്‍ക്ക് വേണ്ടി കമ്പനി അധികൃതരാണ് ഫോമുകള്‍ ഒന്നിച്ച് പൂരിപ്പിക്കുന്നതെന്നതിനാൽ വിവരങ്ങള്‍ കൃത്യമായി നല്‍കാനാവില്ല. അതിനാലാണ് ഉപഭോക്താവ് നേരിട്ട് ഫോറം പൂരിപ്പിക്കണമെന്ന നിബന്ധന അധികൃതര്‍ വെക്കുന്നതെന്ന് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സഭ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ഹുസൈന്‍ പറഞ്ഞു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.