അമേരിക്കയിൽ പഠനം നടത്തുന്ന സിറിയ,ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിവിധ യൂണിവേഴ്സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.
ചിക്കാഗോ: അമേരിക്കയിൽ പഠനം നടത്തുന്ന സിറിയ,ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിവിധ യൂണിവേഴ്സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് മൂലം രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ വിലക്ക് നേരിട്ടേക്കാം എന്നത് മുൻനിർത്തിയാണ് നിർദേശം.
ഇല്ലിനോയ് യൂണിവേഴ്സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി, പര്ഡ്യൂ യൂണിവേഴ്സിറ്റി ഓഫ് നോട്ടര്‍ ഡാം എന്നീ യൂണിവേഴ്സിറ്റികള്‍ സംയുക്തമായി പുറത്തിറക്കിയ അഭ്യർത്ഥന പ്രകാരം, വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 7 രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, സ്റ്റാഫംഗങ്ങളും എക്സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് രാജ്യം വിടാതിരുക്കുന്നതാണ് നല്ലതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം, പുതിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് ട്രിപ്പുകളും, വ്യക്തിഗത യാത്രകളും ഫാക്കല്‍റ്റി മെമ്പ്ര്‍മാരും വിദ്യാര്‍ത്ഥികളും വേണ്ടെന്ന് വെക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.