
അബുദാബി: യുഎഇയില്‍ 60 വയസിനു മുകളിലുള്ള പൗരന്മാരുടെ അവകാശം ഹനിക്കുന്നവര്‍ക്ക് പത്തു ലക്ഷം ദിര്‍ഹം പിഴ. നിയമം ലംഘിച്ച് വൃദ്ധസദനം നടത്തുന്നവര്‍ക്കു തടവോ ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയുണ്ടായിരിക്കും. മുതിര്‍ന്ന പൗരന്മാരെ പരുക്കേല്പിച്ചാല് അവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും തടവുമാണു ശിക്ഷ.
ഇവരെ സംരക്ഷിക്കാത്തവര്‍ക്കും സമാന ശിക്ഷയുണ്ടാകും. ഇതു സംബന്ധിച്ച കരടു ബില്ലിന് സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അംഗീകാരം നല്കി. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.