Currency

ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു

സ്വന്തം ലേഖകന്‍Wednesday, February 1, 2017 11:55 am

വാഷിങ്ടണ്‍: കശ്മീരില്‍ നിന്നുള്ള ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു. ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് വിശദീകരണം. സ്‌നോഷൂ താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്.

ന്യൂയോര്‍ക്കില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ നടക്കുന്ന സ്‌നോഷൂ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരങ്ങള്‍ വിസയ്ക്ക് അപേക്ഷിച്ചത്. ഡല്‍ഹിയിലെ യു.എസ് എംബസിയിലെ ഉദ്യോഗസ്ഥ രേഖകള്‍ എല്ലാം പരിശോധിച്ചതാണ്. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥ വിസ നിരസിച്ചതായി അറിയിക്കുകയായിരുന്നെന്ന് താരങ്ങള്‍ പറഞ്ഞു. ട്രംപിന്റെ പുതിയ നയമാണ് വിസ നിരസിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x