രാജ്യത്ത് നിലവിലുള്ള അവിദഗ്ധ തൊഴിലാളികളെ കുറച്ചുകൊണ്ടുവരികയാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ ലക്ഷ്യം. നിലവില്‍ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ -അമേരിക്കന്‍ ആളുകളെയാണ് ഇത് ബാധിക്കുക.
വാഷിങ്ടണ്‍: യു.എസില്‍ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റ പകുതിയായി കുറച്ച് കൊണ്ടുള്ള പുതിയ കുടിയേറ്റ നിയമം വരുന്നു. ഇതിനുള്ള നിയമം യു.എസ് സെനറ്റര്‍മാര്‍ സഭയില്‍ അവതരിപ്പിച്ചു. യു.എസില്‍ സ്ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്കും ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിയമം തിരിച്ചടിയാകും.
രാജ്യത്ത് നിലവിലുള്ള അവിദഗ്ധ തൊഴിലാളികളെ കുറച്ചുകൊണ്ടുവരികയാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ ലക്ഷ്യം. നിലവില്‍ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ -അമേരിക്കന്‍ ആളുകളെയാണ് ഇത് ബാധിക്കുക.
ബില്ലില്‍ എച്ച്വണ് ബി വിസകളെ കുറിച്ച് പറയുന്നില്ല. എന്നാല്‍ കാനഡയും ആസ്ട്രേലിയയും പോലെ യു.എസിലും മെറിറ്റ് അടിസ്ഥാനമാക്കിയ വ്യവസ്ഥ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.