യു.എസിലെ തൊഴിലില്ലായ്മാ നിരക്ക് താഴുകയാണ്. നിലവില്‍ 4.7 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കണക്കുകള്‍ പ്രകാരം ജൂണോടെ തൊഴിലില്ലായ്മാ നിരക്ക് 4.5 ശതമാനത്തിലെത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ മൂന്ന് മാസങ്ങളായി തൊഴിലവസരങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
വാഷിങ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന് സൂചന. പുതിയ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞമാസത്തെ കണക്കനുസരിച്ച് 235,000 പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെട്ടു. ഇതില്‍ കൂടുതലും നിര്‍മാണ, ഹെല്‍ത്ത് കെയര്‍, ഖനന മേഖലകളിലാണ്.
യു.എസിലെ തൊഴിലില്ലായ്മാ നിരക്ക് താഴുകയാണ്. നിലവില്‍ 4.7 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കണക്കുകള്‍ പ്രകാരം ജൂണോടെ തൊഴിലില്ലായ്മാ നിരക്ക് 4.5 ശതമാനത്തിലെത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ മൂന്ന് മാസങ്ങളായി തൊഴിലവസരങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ശരാശരി 209,000 പുതിയ തൊഴിലവസരങ്ങളാണ് ഡിസംബര്‍ മുതലുള്ള മൂന്നു മാസങ്ങളില്‍ യു.എസില്‍ സൃഷ്ടിക്കപ്പെട്ടത്.
പുതിയ തൊഴിലവസരങ്ങളിലുണ്ടായ വര്‍ധന വാള്‍സ്ട്രീറ്റ് ഓഹരിവിപണിയിലും പ്രതിഫലിച്ചു. വിപണിക്ക് ഇഇ കണക്കുകള്‍ കുതിപ്പേകി. ഫെഡറല്‍ റിസര്‍വിന്റെ അടുത്തയാഴ്ചത്തെ യോഗത്തില്‍ ഈ ഘടകങ്ങളെല്ലാം പരിഗണനയ്ക്കു വരുമെന്നും സ്വാഭാവിക നിരക്കുവര്‍ധന പ്രതീക്ഷിക്കാമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.