ലേബർ റിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം തൊഴിലവസരങ്ങൾ 8 ശതമാനം വർധിച്ച് 6.2 മില്യണിലെത്തി
കഴിഞ്ഞ ജൂണിൽ യുഎസിലെ തൊഴിലവസരങ്ങൾ റെക്കോർഡ് ഉയരത്തിൽ എത്തിയതായി കണക്കുകൾ. വരും മാസങ്ങളിൽ ഇതേ പ്രവണത രാജ്യത്ത് കാണാനാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ട്.
ലേബർ റിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം തൊഴിലവസരങ്ങൾ 8 ശതമാനം വർധിച്ച് 6.2 മില്യണിലെത്തി. 2000ത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണിത്. നിർമ്മാണ, ഉൽപ്പാദന മേഖലകളിലാണു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. സാമ്പത്തിക, അരോഗ്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ട്.
അനേകം തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്താൽ പല തൊഴിൽദാതാക്കൾക്കും സാധിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന വേതനം വാഗ്ദാനം ചെയ്താണു പല തൊഴിൽദാതാക്കളും കൂടുതൽ തൊഴിൽ അപേക്ഷകരെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.