Currency

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്റെ കടയ്ക്ക് യുഎസ് പൗരന്‍ തീവെച്ചു

സ്വന്തം ലേഖകന്‍Monday, March 13, 2017 11:36 am

സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് റിച്ചാര്‍ഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അറബ് വംശജരെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് റിച്ചാര്‍ഡ് കട കത്തിച്ചത്. ചവറ്റുകൂനയിലെ വസ്തുക്കള്‍ കൂട്ടിയിട്ട് തീവെക്കുകയായിരുന്നു റിച്ചാര്‍ഡ്.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണം തുടരുന്നു. ഫ്‌ലോറിഡയിലെ സെന്റ് ലൂസിയയിലെ ഇന്ത്യന്‍ വംശജന്റെ ഉടമസ്ഥതയിലുള്ള കച്ചവടസ്ഥാപനത്തിന് യുഎസ് പൗരന്‍ തീവെച്ചു. 64 കാരനായ റിച്ചാര്‍ഡ് ലോയ്ഡാണ് ആക്രമണം നടത്തിയത്.

സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് റിച്ചാര്‍ഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അറബ് വംശജരെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് റിച്ചാര്‍ഡ് കട കത്തിച്ചത്. ചവറ്റുകൂനയിലെ വസ്തുക്കള്‍ കൂട്ടിയിട്ട് തീവെക്കുകയായിരുന്നു റിച്ചാര്‍ഡ്. എന്നാല്‍ തീ പെട്ടെന്ന് കെടുത്താന്‍ സാധിച്ചതിനാലും കട അടച്ചിരുന്ന സമയത്ത് സുരക്ഷാഷട്ടറുകള്‍ ഇട്ടതും നാശനഷ്ടങ്ങള്‍ കുറച്ചു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം ഭീകരര്‍ നടത്തുന്ന പ്രവൃത്തികളില്‍ രോഷാകുലനായാണ് താന്‍ കടയ്ക്ക് തീവെച്ചതെന്ന് റിച്ചാര്‍ഡ് പൊലീസിനോട് പറഞ്ഞു. അതേസമയം ഇയാളുടെ പേരില്‍ കേസെടുത്തതായും ഇയാളുടെ മാനസികനില പരിശോധിച്ച ശേഷം സംഭവം വംശീയാക്രമണമാണോയെന്ന് തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞമാസം അമേരിക്കയില്‍ എന്‍ജിനീയറായ ശ്രീനിവാസ് കുച്ചിഭോട്ട്‌ലയും കഴിഞ്ഞയാഴ്ച മറ്റൊരു ഇന്ത്യന്‍ വംശജനായ വ്യാപാരി ഹര്‍നിഷ് പട്ടേല്‍ സൗത്ത് കരോലിനയിലും വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x