
ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ എച്ച്-1ബി വിസ നിയന്ത്രണം അമേരിക്കൻ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ദ് സെൻട്രർ ഫോർ ഗ്ലോബൽ ഡെവലപ്പ്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് എച്ച്-1ബി വിസ നിയന്ത്രണം ഇന്ത്യയെ പോലെതന്നെ യുഎസിനെയും പ്രതികൂലമായി ബാധിക്കുന്നതാണെന്ന വിലയിരുത്തലുള്ളത്.
തൊഴിൽജ്ഞാനമുള്ള അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുന്നതിന് എച്ച്-1ബി വിസ നിയന്ത്രണം തടസ്സമാകുന്നുണ്ടെന്നാണു വിലയിരുത്തൽ. മികച്ച ജീവനക്കാരുടെ അപര്യാപ്തത മൂലം ഐടി രംഗത്ത് പിടിച്ചു നിൽക്കാൻ അമേരിക്കൻ ഐടി കമ്പനികൾക്കു സാധിക്കാതെ വരുമെന്നാണു മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.