രാജ്യത്തെ 250 കോളജുകളിലും സര്‍വകലാശാലകളിലും നടത്തിയസര്‍വേയില്‍ 40 ശതമാനം കോളജുകളിലും വിദേശ വിദ്യാര്‍ഥികളില്‍നിന്നുള്ള അപേക്ഷകള്‍ കുറയുന്നതായി വ്യക്തമായി.
വാഷിങ്ടണ്‍: അമേരിക്കയിലെ സര്‍വകലാശാലകളില്‍ വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യാത്രവിലക്കിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്.
രാജ്യത്തെ 250 കോളജുകളിലും സര്‍വകലാശാലകളിലും നടത്തിയസര്‍വേയില്‍ 40 ശതമാനം കോളജുകളിലും വിദേശ വിദ്യാര്‍ഥികളില്‍നിന്നുള്ള അപേക്ഷകള്‍ കുറയുന്നതായി വ്യക്തമായി. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കൊളീജിയറ്റ് രജിസ്‌ട്രേസ് ആന്‍ഡ് അഡ്മിഷന്‍സ് ഓഫിസേഴ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ബിരുദ സ്ഥാപനങ്ങളെയാണ് ട്രംപിന്റെ നയങ്ങള്‍ കൂടുതലും ബാധിച്ചത്. ഇവിടെ വിദേശ വിദ്യാര്‍ഥികളില്‍ നിന്നുള്ള അപേക്ഷകളില്‍ പകുതിയോളം കുറഞ്ഞിട്ടുണ്ട്്. വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് നടത്തുന്ന പ്രത്യേക കോഴ്‌സുകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. ഇത്തരം കോഴ്‌സുകളിലൂടെ പ്രതിവര്‍ഷം 32,000 കോടി ഡോളറാണ് യു.എസിന് ലഭിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.