ന്യൂയോര്‍ക്ക് : അമേരിക്കന്‍ പോസ്റ്റല്‍ വകുപ്പ് ദീപാവലി സ്റ്റാംപ് പുറത്തിറക്കി. അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ ദീര്‍ഘകാല ആഗ്രഹമാണ് ഇതോടെ യാഥാര്‍ഥ്യമായത്. തിളങ്ങുന്ന സ്വര്‍ണനിറത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത രീതിയിലുള്ള ജ്വലിക്കുന്ന ചെരാതാണ് സ്റ്റാമ്പിലെ ചിത്രത്തിലുള്ളത്.
സ്റ്റാംപിന്റെ പ്രകാശന ചടങ്ങ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്നു. കോണ്‍സല്‍ ജനറല്‍ റിവ ഗാംഗാലു ദാസ്, അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി കരോലിന്‍ മലോനി, പ്രമുഖ അഭിഭാഷകന്‍ രഞ്ജു ബത്ര എന്നിവര്‍ പങ്കെടുത്തു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ ആഘോഷിക്കുന്ന ചടങ്ങാണ് ദീപാവലി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.