
വാഷിംഗ്ടണ്‍: ഇ സിഗരറ്റ് ഉള്‍പ്പെടെയുള്ള സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി നിശ്ചയിക്കുന്ന നിയമം യുഎസ് സെനറ്റ് പാസാക്കി. കുട്ടികളിലെ പുകയില ഉപയോഗം വര്‍ധിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നിയമത്തിന് സെനറ്റ് അംഗീകാരം നല്‍കിയത്.
നിയമം പാസാക്കിയെങ്കിലും സെപ്തംബറോടുകൂടിയേ പ്രായപരിധി സംബന്ധിച്ച നിയന്ത്രണം പ്രാബല്യത്തില്‍ വരൂ. യുഎസിലെ പ്രമുഖ സിഗരറ്റ് ഉത്പാദകരായ അള്‍ട്രിയ ഐഎന്‍സിയും റെയ്നോള്‍ഡ്സ് അമേരിക്കന്‍ ഐഎന്‍സിയും പുതിയ നിയമത്തെ സ്വഗതം ചെയ്തു. പുതിയ സിഗരറ്റ് നിയന്ത്രണ നിയമത്തിന് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയും ഉണ്ട്. പുകയിലയുടെ രുചി ഉള്ളത് ഒഴികെയുള്ള എല്ലാ ഇ സിഗറ്റുകളും അമേരിക്കന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണം എന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഉപഭോക്താക്കളുടെ പ്രായപരിധി 21 ആയി ചുരുക്കണം എന്ന് ആവശ്യം ആദ്യമായി കഴിഞ്ഞ നവംബറില്‍ ട്രംപ് ഉന്നയിച്ചിരുന്നു.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ന്യൂയോര്‍ക്ക്, ടെക്സസ്, കലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള 19 സംസ്ഥാനങ്ങളില്‍ പുകയില ഉത്പന്നങ്ങളും ഇ സിഗരറ്റും വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആക്കുന്ന നിയമം നേരത്തേതന്നെ പാസാക്കിയിട്ടുണ്ട്. ഇതില്‍ 16 സംസ്ഥാനങ്ങളില്‍ നിയമം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.