Currency

യുഎസ് വിദേശകാര്യ സെക്രട്ടറി ഡല്‍ഹിയില്‍ ഗതാഗതകുരുക്കില്‍ കുടുങ്ങി

സ്വന്തം ലേഖകൻTuesday, August 30, 2016 10:02 am

യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വിമാനത്താവളത്തില്‍ നിന്നും നഗരത്തിലേക്ക് വരുന്ന വഴിയാണ് കെറിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത്. ഇന്ന് നടക്കുന്ന ഏഴാമത് ഇന്ത്യ-യുഎസ് വ്യാപാര,നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കില്‍ ഒരു മണിക്കൂറോളം കുടുങ്ങി. വിമാനത്താവളത്തില്‍ നിന്നും നഗരത്തിലേക്ക് വരുന്ന വഴിയാണ് കെറിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത്.കനത്തമഴയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പെയ്തത്. ഇതേ തുടർന്നായിരുന്നു ഗതാഗത കുരുക്ക്. ഇന്ന് നടക്കുന്ന ഏഴാമത് ഇന്ത്യ-യുഎസ് വ്യാപാര,നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവും വ്യാപാരമേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. ഭീകരവാദം, ദേശീയ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിനോദ സഞ്ചാര വികസനം, സാങ്കേതികവിദ്യയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള കെറിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരേയും അദ്ദേഹം കാണുന്നുണ്ട്‌.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x