തെരഞ്ഞെടുപ്പ് സമയത്തെ ഡൊണാൾഡ് ട്രംപിന്റെ സുപ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ ടാക്സ് ബിൽ സെനറ്റ് പാസാക്കി. പ്രസിഡന്റ് ട്രംപ് ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ടാക്സ് നിയമമാകുന്നതോടെ കോർപറേറ്റ് ടാക്സ് റെയ്റ്റ് 35% നിന്നും 21% മായി കുറയും. ഇത് വൻകിട അമേരിക്കൻ കമ്പനികളുടെ പ്രവർത്തനങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ ക്രിസ്മസിനു മുമ്പ് ടാക്സ് ബിൽ ഒപ്പു വയ്ക്കുകയാണെങ്കിൽ 200,000 ജീവനക്കാർക്ക് 1000 ഡോളർ വീതം ബോണസ് നൽകുമെന്നും അതിനായി ഒരു ബില്യൺ ഡോളർ അമേരിക്കയിൽ ഇൻവെസ്റ്റ് ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ എടി ആന്റ് ടി കമ്പനി ചെയർമാൻ റാന്റൽ സ്റ്റീഫൻബൺ പറഞ്ഞിരുന്നു.
ടാക്സ് ബിൽ നിയമമാകുന്നത് സാധാരണക്കാർക്കും വൻകിടക്കാർക്കും ഒരുപോലെ നേട്ടമുണ്ടാകുമെന്നാണു വിദഗ്തരുടെ വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.