Currency

11 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രവിലക്ക് യുഎസ് നീക്കി

സ്വന്തം ലേഖകൻWednesday, January 31, 2018 8:58 pm

വാഷിങ്ടണ്‍: ‘അത്യപകടകാരികള്‍’ എന്നുചുമത്തി പതിനൊന്നുരാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രവിലക്ക് യു.എസ്. നീക്കി. എന്നാൽ ഏതൊക്കെയാണ് ഈ രാജ്യങ്ങളെന്നു വെളിപ്പെടുത്താൻ ട്രംപ് ഭരണകൂടം വിസമ്മതിച്ചു. 

അതേസമയം ഈജിപ്ത്, ഇറാന്‍, ലിബിയ, തെക്കന്‍ സുഡാന്‍, യെമെന്‍, സുഡാന്‍, ഇറാഖ്, മലി, ഉത്തരകൊറിയ, സൊമാലിയ, സിറിയ എന്നിവയാണിവയെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രം റിപ്പോര്‍ട്ടുചെയ്തു. ഇവയില്‍ ഉത്തരകൊറിയ, തെക്കന്‍ സുഡാന്‍ എന്നിവയൊഴികെയുള്ളവ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x