Currency

ക്യൂബക്കാരെ സ്ഥിരതാമസക്കാരായി അംഗീകരിക്കുന്ന നയം അമേരിക്ക ഉപേക്ഷിക്കുന്നു

സ്വന്തം ലേഖകന്‍Saturday, January 14, 2017 12:11 pm

വാഷിങ്ടണ്‍: വിസ കൂടാതെ എത്തുന്ന ക്യൂബക്കാരെ ഒരു വര്‍ഷം കഴിഞ്ഞ് സ്ഥിരതാമസക്കാരായി അംഗീകരിക്കുന്ന നയം അമേരിക്ക ഉപേക്ഷിക്കുന്നു. പകരം അമേരിക്കയില്‍ നിന്ന് എത്തുന്ന ക്യൂബക്കാരെ സ്വീകരിക്കാന്‍ ക്യൂബ സമ്മതിച്ചിട്ടുണ്ട്.

20 വര്‍ഷമായി അമേരിക്ക തുടരുന്ന നയമാണ് ഉപേക്ഷിക്കുന്നത്. ക്യൂബയുമായുള്ള നയതന്ത്രബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഒബാമ സ്ഥാനമൊഴിയുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഈ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തല്‍. ഈ മാറ്റത്തിലൂടെ അമേരിക്കയിലെ എല്ലാ കുടിയേറ്റക്കാരെയും പോലെ ക്യൂബക്കാരെയും സ്വാഗതം ചെയ്യുകയാണെന്ന് ഒബാമ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x