സൗദി അറേബ്യയില്‍ യു.എസ് പൗരന്‍മാര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കി ഐ.എസ് അക്രമം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യു.എസിന്റെ മുന്നറിയിപ്പ്. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.
വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ യു.എസ് പൗരന്‍മാര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കി ഐ.എസ് അക്രമം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യു.എസിന്റെ മുന്നറിയിപ്പ്. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. സൗദിയിലുളള അമേരിക്കന്‍ പൗരന്‍മാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 34 ഭീകരാക്രമണങ്ങളുണ്ടായതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഭീകരര്‍ തയ്യാറാക്കിയ നിരവധി ആക്രമണ പദ്ധതികള്‍ സൗദി സുരക്ഷാ വകുപ്പ് തകര്‍ത്തിട്ടുണ്ടെന്നും യു.എസ് വ്യക്തമാക്കി.
സൗദി അതിര്‍ത്തിയിലെ നിരവധി പ്രദേശങ്ങള്‍ക്ക് യമന്‍ സംഘര്‍ഷം ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഇവിടം സന്ദര്‍ശിക്കരുതെന്നും പൗരന്മാരോട് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.