U.S. United Nations Ambassador Nikki Haley
വാഷിംഗ്ടൺ: കുടിയേറ്റ, അഭയാര്‍ഥികാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയുണ്ടാക്കിയ അന്താരാഷ്ട്ര ഉടമ്പടിയായ ഗ്ലോബല്‍ കോംപാക്ട് ഓണ്‍ മൈഗ്രേഷനിൽ നിന്നും യുഎസ് പിന്മാറി. അമേരിക്കയുടെ കുടിയേറ്റ, അഭയാര്‍ഥി നയവുമായി ചേർന്നു പോകുന്നില്ലെന്നു വിലയിരുത്തിയാണ് പിന്മാറ്റം.
പിന്മാറുന്ന വിവരം യു.എന്‍. സെക്രട്ടറി ജനറലിനെ അറിയിച്ചതായി യു.എസ് അധികൃതർ അറിയിച്ചു. തങ്ങളുടെ രാജ്യാതിര്‍ത്തി എങ്ങനെ ഏറ്റവും നന്നായി നിയന്ത്രിക്കാമെന്നും ആരെയൊക്കെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാമെന്നും അമേരിക്ക തന്നെ തീരുമാനിക്കുമെന്ന് ഐക്യരാഷ്ടസഭയിലെ യു.എസ്. സ്ഥാനപതി നിക്കി ഹാലി വ്യക്തമാക്കി.
അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്ക് പുനരധിവാസം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഉടമ്പടിയിൽ നിന്നാണു യുഎസ് ഇപ്പോൾ പിന്മാറിയിരിക്കുന്നത്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.