Currency

ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് അതേറിറ്റി

സ്വന്തം ലേഖകന്‍Thursday, September 27, 2018 3:38 pm

കുവൈത്ത് സിറ്റി: ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നു പരിസ്ഥിതി അതോറിറ്റി. രാജ്യത്തു പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിന് അതു പ്രയോജനപ്പെടുമെന്നാണ് അതോറിറ്റിയുടെ നിഗമനം.

പരിസ്ഥിതി പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. സിവില്‍ സര്‍വീസ് ബ്യൂറോയുടെ കീഴില്‍ പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x