Currency

സൗദിയില്‍ നിന്ന് വന്ദേ ഭാരത് മിഷന് കീഴില്‍ കൂടുതല്‍ സര്‍വീസുകള്‍; 47 അധിക സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Monday, July 20, 2020 2:12 pm

റിയാദ്: സൗദിയില്‍ നിന്നും വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ അധിക വിമാന സര്‍വീസുകള്‍ അനുവദിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകളാണ് കൂടുതലായി അനുവദിച്ചത്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നാല്‍പത്തിയേഴ് സര്‍വീസുകളാണ് പുതുതായി അനുവദിച്ചത്.

ഈ മാസം ഇരുപത്തിയൊന്ന് മുതല്‍ മുപ്പത്തിയൊന്ന് വരെയാണ് സര്‍വീസുകള്‍. ദമ്മാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള ഇരുപത്തിനാല് സര്‍വീസുകള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയേഴ് സര്‍വീസുകളാണ് പുതുതായി അനുവദിച്ചത്. ദമ്മാമില്‍ നിന്നും റിയാദില്‍ നിന്നുമാണ് കൂടുതല്‍ സര്‍വീസുകള്‍. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍.

എംബസിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റെടുക്കാവുന്നതാണ്. സൗദിയിലെ ഡിനാറ്റ ട്രാവല്‍സുകള്‍ വഴിയാണ് ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നത്. എയര്‍ ഇന്ത്യ ഈടാക്കുന്ന ടിക്കറ്റ് നിരക്കിന് സമാനമായ തുകയാണ് ഇന്‍ഡിഗോ എയറും ഈടാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x