കുവൈത്ത് സിറ്റി: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കുവൈത്തില്‍ നിന്ന് പത്തു സര്‍വീസുകള്‍ നടത്തും. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സെപ്റ്റംബര്‍ 9, 15, 22 29 തിയ്യതികളിലാണ് കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ഉള്ളത്. കുവൈത്തില്‍ നിന്നും രാവിലെ 10:30 പുറപ്പെടുന്ന വിമാനം വൈകിട്ട് 5:55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ് ടിക്കറ്റ് ഫെയര്‍. സെപ്റ്റംബര്‍ 4, 12, 20, 25 തീയ്യതികളിലാണ് ട്രിച്ചി സര്‍വീസ് ചെന്നെയിലേക്കുള്ള വിമാനങ്ങള്‍ സെപ്റ്റംബര്‍ 5, 21 തിയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വന്ദേഭാരത മിഷന്‍ ആറാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നു ആകെ 80 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ പകുതി കേരളത്തിലേക്കാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്ടേക്കുള്ള നാല് സര്‍വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ. എയര്‍ലൈന്‍സ് കോഴിക്കോട് കൊച്ചി കണ്ണൂര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 36 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.