
അബൂദബി: ജനുവരി ഒന്ന് മുതല്‍ യു.എ.ഇയില്‍ ജല- വൈദ്യുതി ബില്ലിന് അഞ്ച് ശതമാനം മൂല്യവര്‍ധിതനികുതി (വാറ്റ്) ഈടാക്കും. വാറ്റ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഏതൊക്കെ ഉല്‍പന്നങ്ങളും സേവനങ്ങളും നികുതിയുടെ പരിധിയില്‍ വരുമെന്നും ഏതിനൊക്കെ നികുതി ഇളവ് ലഭിക്കുമെന്നുമുള്ള പൂര്‍ണ വിവരം അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്.
അസേതമയം ഫെഡറല്‍ നികുതി അതോറിറ്റിയുടെ (എഫ്.ടി.എ) വെബ്‌സൈറ്റില്‍ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉല്‍പന്നമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ രണ്ടിന്റെയും ഉപയോഗത്തിന് അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും.
വാറ്റ് പ്രാബല്യത്തിലാകുന്നതോടെ ജീവിതച്ചെലവ് 2.5 ശതമാനം വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വാറ്റ് ബാധകമായ ഉല്‍പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന 3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നികുതി അടക്കേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.